Thursday
18 Jan 2018

ചെങ്ങന്നൂർ എംഎൽഎ കെ കെ രാമചന്ദ്രൻ നായർ അന്തരിച്ചു

By: Web Desk | Sunday 14 January 2018 9:04 AM IST

സിപിഐഎം നേതാവും ചെങ്ങന്നൂർ എം എൽ എ യുമായ കെ.കെ രാമചന്ദ്രൻ നായർ (64) അന്തരിച്ചു. ഇന്ന് പുലർച്ചെ നാലോടെ ആയിരുന്നു മരണം.

പന്തളം എൻ എസ്എസ് കോളജിലും തിരുവനന്തപുരം ലോ കോളജിലും പഠനം

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം 1978  പഠനം പൂർത്തിയാക്കി.

ചെങ്ങന്നൂർ ബാറിലെ അഭിഭാഷകൻ, ലോ കോളജ് യൂണിൻ ചെയർമാൻ

എസ്എഫ്ഐയിലൂടെ പൊതു പ്രവർത്തന രംഗത്തെത്തി. അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
2001 അദ്യമായി ചെങ്ങന്നൂരിൽ നിന്നും നിയമസഭയിലേയ്ക്ക്  മത്സരിച്ചു . 1465 വോട്ടുകൾക്ക് കോൺഗ്രസിലെ ശോഭനാ ജോർജിനോട് തോറ്റു.

2016 നിയമ സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി.സി വിഷ്ണു നാഥിനെ പരാജയപ്പെടുത്തി എംഎൽഎയായി . 7983 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം.

രണ്ട് തവണ സിപിഐഎം ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായിരുന്നു.

ചെങ്ങന്നൂരിലെ കാലാസാംസ്കാരിക കൂട്ടായ്മയായ സർഗ്ഗവേദി രൂപീകണത്തിനു നേതൃത്വം നൽകി.

Related News