Thursday
24 May 2018

ക്രീമിലെയർ പരിധി വര്‍ധിപ്പിച്ച്‌​ ഉത്തരവിറങ്ങി

By: Web Desk | Thursday 14 September 2017 9:34 AM IST

ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിന് ക്രീമിലെയർ നിർണയിക്കുന്നതിനുള്ള വാർഷിക കുടുംബ വരുമാന പരിധി എട്ട് ലക്ഷം രൂപയായി ഉയർത്തി കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഉത്തരവിറക്കി. കഴിഞ്ഞമാസം 23ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് നിലവിലുള്ള ആറ് ലക്ഷം രൂപ എട്ട് ലക്ഷമാക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഉത്തരവാണ് ഇന്നലെ പുറത്തിറക്കിയത്.

ഇനി മുതല്‍ വാര്‍ഷിക വരുമാനം എട്ടു ലക്ഷം രൂപ വരെയുള്ളവര്‍ക്ക്​ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്​ ലഭിക്കും. ഒ.ബി.സി വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്​ മുന്‍ഗണന ലഭിക്കുന്നതിനു വേണ്ടിയാണ്​ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്​ നല്‍കുന്നത്​.

നേരത്തെ ഇതി​ന്റെ പരിധി ആറ്​ ലക്ഷമായിരുന്നു.

Related News