Wednesday
22 Nov 2017

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ധവാന്‍

By: Web Desk | Thursday 14 September 2017 5:26 PM IST

മുംബൈ:

ഓസ്‌ട്രേലിയക്കെതിരായുള്ള ആദ്യ മൂന്നു ഏകദിനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍.   ഇത്‌ ബിസിസിഐ അംഗീകരിച്ചു. ഭാര്യയുടെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് താന്‍ അവധി ആവശ്യപ്പെട്ടതെന്ന് ധവാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക ഏകദിനത്തിലും ടെസ്റ്റിലും മികച്ച ഫോമിലായിരുന്നു ധവാന്‍.
സെപ്റ്റംബര്‍ 17 മുതല്‍ 24 വരെ ചെന്നൈ, കൊല്‍ക്കത്ത, ഇന്‍ഡോര്‍ എന്നിവിടങ്ങളിലാണ് മൂന്നു ഏകദിനങ്ങളും അരങ്ങേറുക.