Sunday
24 Jun 2018

നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ ഒൻപത് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

By: Web Desk | Tuesday 13 March 2018 3:29 PM IST

ന്യൂഡല്‍ഹി: വനമേഖലയിൽ പട്രോളിംഗിനിടെ ഛത്തീസ്ഗഢിലെ സസുകമ ജില്ലയില്‍ നക്സലുകള്‍ നടത്തിയ ആക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരുക്കേറ്റു. കിസ്താരാമിന് സമീപമാണ് ആക്രമണം നടന്നത്. സിആര്‍പിഎഫ് 212 ബറ്റാലിയനില്‍ പെട്ടവരാണ് ആക്രമണത്തിനിരയായത്. ബസ്താര്‍ ഡിവിഷനിലെ കിസ്താരാം വനമേഖലയില്‍ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം. സിആര്‍പിഎഫിന്റെ വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു.

പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. പതിനൊന്ന് ദിവസം മുന്‍പാണ് സംസ്ഥാനത്ത് സേന നടത്തിയ നക്സല്‍ വേട്ടയില്‍ 10 പേരെ വകവരുത്തിയിരുന്നു. ഇതിന് തിരിച്ചടിയാണ് ഇന്നത്തെ ആക്രമണമെന്ന് കരുതുന്നു. ആറു മാസം മുന്‍പ് 25 സിആര്‍പിഎഫ് ജവാന്മാരെ നക്സലുകള്‍ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സുക്മയില്‍ നടന്ന ആക്രമണത്തില്‍ 12 സിആര്‍പിഎഫുകാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.