Saturday
23 Sep 2017

ആൻഡ്രോയിഡ് 8 ഒാറിയോ എത്തുന്നു

By: Web Desk | Tuesday 22 August 2017 12:10 PM IST

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് 8 ഒാറിയോ ഗൂഗിൾ അവതരിപ്പിച്ചു. കൗതുകമുയർത്തുന്ന കാര്യമെന്തെന്നാൽ പുതിയ ആൻഡ്രോയ്‌ഡിന്‌ ഓറിയോ ബിസ്കറ്റിന്റെ പേരാണ് ഇട്ടിരിക്കുന്നത്. ലൈവ് സ്ട്രീമിങ് വഴിയാണ് ഗൂഗിൾ പുതിയ ആൻഡ്രോയിഡ് അവതരിപ്പിച്ചത്.

കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആൻഡ്രോയിഡ് ഓ അവതരിപ്പിച്ചിരിക്കുന്നത്. ഐക്കൺ ഷേപ്സ്, നോട്ടിഫിക്കേഷൻ ഡോട്സ്, സ്മാർട്ട് ടെക്സ്റ്റ് സെലക്ഷൻ , പിക്ചർ ഇൻ പിക്ചർ മോഡ് എന്നീ നൂതന ഫീച്ചറുകളും ഇതിൽ ഉണ്ട്. ഗൂഗിളിന്റെ ഹാൻഡ്‌സെറ്റായ പിക്സലിലും നെക്സസിലും ആയിരിക്കും ആദ്യഘട്ടത്തിൽ ഇ ഈ സേവനങ്ങൾ ലഭ്യമാകുക. മറ്റു സ്മാർട്ഫോണുകൾക്കും ടാബ്ലെറ്റുകൾക്കുമുള്ള അപ്ഡേറ്റുകൾ സാംസങ്, ഹ്യൂഅവ്വേ, ഓൺപ്ലസ് പോലെയുള്ള നിർമാതാക്കൾ ആയിരിക്കും എത്തിക്കുക.
സുദീർഘമായ ബാറ്ററി ലൈഫും ഹൈസ്പീടും തന്നെയാകും ഈ പുതിയെ പതിപ്പിനെ ശ്രദ്ധേയമാക്കുന്ന ഘടകം. മറ്റു ഫോണുകളിലേക്ക് ഈ ആൻഡ്രോയിഡിന്റെ സേവനം എത്തണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടതുണ്ട് . അതായത് ഇതിന്റെ ആഗോളതലത്തിലുള്ള പ്രചാരത്തിനു ഇനിയും ഏറെ സമയം എടുക്കുമെന്നാണ് കരുതപ്പെടുന്നത്.