Tuesday
16 Oct 2018

ചുഴലിക്കാറ്റ്: മത്സ്യബന്ധന തൊഴിലാളികൾക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

By: Web Desk | Thursday 4 October 2018 5:30 PM IST

കൊല്ലം: ചുഴലിക്കാറ്റ് ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന്  ഫിഷറീസ് വകുപ്പ് കടലിലും തീരമേ ഖലയിലും മത്സ്യബന്ധന തൊഴിലാളികൾക്ക് കാലാവസ്ഥ മുന്നറിയിപ്പ് നൽകി. സീ മൊബൈൽ മുഖേനയും, വയർലെസ് സെറ്റ് മുഖേനയും ഉൾക്കടലിലെ ബോട്ടുകൾക്ക് മടങ്ങിയെത്താൻ നിർദ്ദേശം നൽകി. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവ ഉൾപ്പെടെ നൂറുകണക്കിന് മത്സ്യബന്ധന ബോട്ടുകൾ സന്ദേശം ലഭിച്ചതിനെ തുടർന്ന് കൊല്ലത്തെ ഹാർബറുകളിൽ അടുപ്പിച്ചു. ഇന്ന് ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം കൊല്ലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ 149  ബോട്ടുക ളാണ്  മടങ്ങിയെത്താനുള്ളതെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.

Related News