Tuesday
23 Jan 2018

പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു

By: Web Desk | Friday 1 September 2017 10:05 PM IST

ന്യൂഡല്‍ഹി: സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 14.2 കിലോ ഭാരമുള്ള സിലിണ്ടറിന് ഏഴ് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 487.18 രൂപയാണ് എല്‍.പി.ജി സിലിണ്ടറിന്റെ ഡല്‍ഹിയിലെ വില.
മുമ്പ് ഇത് 479 രൂപയായിരുന്നു വില.അടുത്ത മാര്‍ച്ച് മാസത്തിന് മുമ്പായി സബ്‌സിഡി ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം.ഘട്ടം ഘട്ടമായി വില വര്‍ധിപ്പിച്ച് സബ്‌സിഡി ഇല്ലാതാക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചിരുന്നു.