Friday
14 Dec 2018

മാജി പഴയ മാജിയല്ല; ഇന്ന് ലക്ഷപ്രഭു

By: Web Desk | Saturday 26 August 2017 2:56 PM IST

ദാന മാജിക്കെതിരെ മക്കളുടെ പരാതി. ലക്ഷപ്രഭുവായ മാജി ഇന്ന് പുതിയ വിവാഹം കഴിച്ച് സുഖലോലുപതയിൽ കഴിയുകയാണിപ്പോൾ. മക്കളെ ബന്ധു വീട്ടിലാക്കിയ മാജി  കാലാഹണ്ഡിയില്‍നിന്ന് താമസം മാറി. ഇപ്പോള്‍ മെല്‍ഘാരയിലാണ് താമസം.

വല്ലപ്പോഴുമൊക്കെയാണ് തങ്ങളെ കാണാനെത്തുന്നതെന്ന് മാജിയുടെ മക്കൾ പറയുന്നു.വിദ്യാഭ്യാസത്തിനും ചിലവിനും ബുദ്ധി മുട്ടില്ല. പക്ഷെ തങ്ങൾ തികച്ചും അനാഥരായി എന്നാണ് മക്കളുടെ പരാതി. പിതാവ് തങ്ങളെ കാണാൻ എത്തുന്നില്ല. രണ്ടാനമ്മയുടെ ഇടപെടലാണ് തങ്ങൾ അനാഥരാകാൻ കാരണമെന്നും കുട്ടികൾ കുറ്റപ്പെടുത്തുന്നു. എന്നാൽ മക്കളും രണ്ടാനമ്മയും തമ്മിലുള്ള ചേർച്ചയില്ലായ്മയിൽ നിന്നും ഒരു രക്ഷ എന്ന നിലയിലാണ് താൻ അവരെ മാറ്റി നിർത്തിയിരിക്കുന്നതെന്നും മാജി വാദിക്കുന്നു.

കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്ന സംഘടന അവരുടെ സ്‌കൂളില്‍ മാജിയുടെ മൂന്നു പെണ്‍മക്കള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കിയിട്ടുണ്ട്.

ആശുപത്രിയില്‍ ആംബുലന്‍സ് കിട്ടാതെ ഭാര്യയുടെ മൃതദേഹവും ചുമ്മന്നു നടക്കേണ്ടിവന്ന ദാനാ മാജിയുടെ ചിത്രം ലോകത്തെ തന്നെ പിടിച്ചുലച്ച സംഭവമായിരുന്നു. മാജിക്ക് ബഹ്‌റൈന്‍ പ്രധാനമന്ത്രി ലക്ഷങ്ങളാണ് നൽകിയത്. ഒറീസ സര്‍ക്കാര്‍ ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം വീടു വച്ചുനല്‍കി. ഗുജറാത്തില്‍ നിന്നുള്ള രത്‌ന വ്യാപാരി രണ്ടു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ 80,000 രൂപയും നല്‍കി. സുലഭ് ഇന്റര്‍നാഷനല്‍ എന്ന സംഘടന അഞ്ചു ലക്ഷം രൂപ നല്‍കി.

കഴിഞ്ഞ വർഷം മരിച്ചത് ദാനമാജിയുടെ രണ്ടാം ഭാര്യ ആയിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപാണ് മാജി വീണ്ടും വിവാഹിതനായത് .

Related News