Thursday
20 Sep 2018

നിങ്ങൾ പെർഫ്യൂം ഉപയോഗിക്കുന്നവരണോ എങ്കിൽ ഇത് ശ്രദ്ധിക്കുക

By: Web Desk | Friday 1 June 2018 3:49 PM IST

പലരുടെയും ആത്മവിശ്വാസത്തിന്റെ ഭാഗമാണ് പെർഫ്യൂം. പല സുഗന്ധത്തില്‍ ഉള്ള പെര്‍ഫ്യൂമുകള്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ സ്ഥിരമായി പെര്‍ഫ്യും ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. പെര്‍ഫ്യൂം അടിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

കൈറ്റ് ഗ്രിന്‍വില്‍ എന്ന ഗവേഷക ദി കേസ് എഗെയ്ന്‍സ്റ്റ് ഫ്രാഗ്രെന്‍സ് എന്ന ലേഖനത്തിലാണ് കൃത്രിമ സുഗന്ധദ്രവ്യങ്ങള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതെങ്ങനെയെന്ന് പറഞ്ഞിട്ടുള്ളത്. കൃത്രിമ സുഗന്ധദ്രവ്യങ്ങള്‍ ആസ്മ, തലവേദന, ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു. പെര്‍ഫ്യൂം ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല അത് ശ്വസിക്കുന്നവര്‍ക്കും ദോഷം ചെയ്യുന്നു.

പെര്‍ഫ്യൂം മാത്രമല്ല റൂം ഫ്രെഷ്നര്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവയും ചര്‍മത്തിന് ദോഷമാവുകയും അലര്‍ജിക്കു കാരണമാകുകയും ചെയ്യുന്നു. ആല്‍ക്കഹോള്‍ പോലുള്ള പദാര്‍ത്ഥങ്ങള്‍ ഡിയോഡറന്റുകളില്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് ഇത് ചര്‍മത്തില്‍ പിഗ്മന്റേഷന്‍, ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ വരുത്തി വയ്ക്കുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റിപെര്‍സ്പ്രിയന്റുകളില്‍ അലുമിനിയം അടങ്ങിയിട്ടുണ്ട്. ഇത് വിയര്‍പ്പുഗ്രന്ഥികളെ തടസപ്പെടുത്തുകയും ഇതുവഴി ഡെര്‍മറ്റൈറ്റിസ്, അലര്‍ജി തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

വിയര്‍പ്പ് നാറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെര്‍ഫ്യും ഉപയോഗിക്കാതെ മറ്റു ചില മാര്‍ഗങ്ങള്‍ ഉണ്ട്.വിയര്‍പ്പു നാറ്റം അകറ്റാന്‍ വേണ്ടി ചില ആഹാര സാധനങ്ങള്‍ ഒഴിവാക്കിയാല്‍ മതി.

എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. വെളുത്തുള്ളി, സവാളതുടങ്ങിയവ ഭക്ഷണത്തില്‍നിന്ന് തീര്‍ത്തും ഒഴിവാക്കുന്നത് നല്ലതാണ്. സള്‍ഫര്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും അമിത വിയര്‍പ്പ് ഉല്പാദനത്തിന് കാരണമാകും.ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് വിയര്‍പ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. അതിനാല്‍ മഗ്നീഷ്യം അടങ്ങിയ തൈര്, ഏത്തപ്പഴം, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീര ദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിക്കും.

ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ നമുക്ക്പെര്‍ഫ്യൂമിനെ ആശ്രയിക്കേണ്ടി വരില്ല.