Saturday
15 Dec 2018

ചെമ്പന്‍ വിനോദ് അധോലോകനായകന്‍

By: Web Desk | Thursday 11 October 2018 8:48 PM IST

കെഎസ്ആര്‍ പല്ലിശ്ശേരി

ചുരുങ്ങിയ സമയം കൊണ്ട് നായക വേഷത്തിലെത്തിയ ചെമ്പന്‍ വിനോദ് ജോസ് അധോലോകനായകനായി അഭിനയിക്കുന്ന ചിത്രമാണ് ‘ഡാകിനി’. നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള ബി. രാകേഷ്, സന്ദീപ് സേനന്‍ എന്നവരാണ് ‘ഡാകിനി’ നിര്‍മ്മിക്കുന്നത്.

അധോലോക നായകനെ തേടിയെത്തുന്ന നാല് അമ്മമാരാണ് ഈ സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. എന്തിനാണിവര്‍ അധോലോകനായകനെത്തേടി വന്നിരിക്കുന്നത്! അതിന്റെ ഉത്തരമാണ് ‘ഡാകിനി’.

പൗളി വത്സന്‍, സേതുലക്ഷ്മി, സരസ്സ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍ എന്നീ നടിമാരാണ് അമ്മമാരെ അവതരിപ്പിക്കുന്നത്. അധോലോകനായകന്റെ അച്ഛനായി ഇന്ദ്രന്‍സ് വേഷമിടുന്നു. നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ശേഷം ഇന്ദ്രന്‍സിനു ലഭിച്ച പ്രത്യേകതകളുള്ള വേഷമാണ് അധോലോക നായകന്‍. അലന്‍സിയര്‍, അജൂ വര്‍ഗ്ഗീസ്, മേരി, മഹനാ കിഷോര്‍, രഞ്ജിത് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. രജിനായര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍.