Wednesday
22 Nov 2017

അനിതയുടെ ആത്മഹത്യ : സുപ്രിം കോടതിയിൽ പൊതുതാൽപര്യ ഹർജി ഇന്ന്

By: Web Desk | Friday 8 September 2017 1:25 PM IST

തമിഴ്‌നാട്ടിൽ ദളിത് വിദ്യാർത്ഥി അനിത ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച്‌ ജുഡീഷ്യൽ  അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ പൊതുതാല്പര്യ ഹർജി. ജി എസ് മണി എന്ന അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. നീറ്റ്‌ പരീക്ഷയിൽ തഴയപ്പെട്ടതിനെത്തുടർന്ന് ഈ മാസം ഒന്നിനാണ് അനിത ആത്മഹത്യ ചെയ്തത്.

തമിഴ്നാട്ടിലെ ക്രമസമാധാനം നിലനിർത്തണമെന്നും അനിതയുടെ മരണത്തെതുടർന്നുണ്ടായ പ്രതിഷേധങ്ങൾ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ആത്മഹത്യചെയ്ത പെൺകുട്ടി പ്ലസ് ടു പരീക്ഷയിൽ 1200 മാർക്കിൽ 1176 മാർക്ക് നേടിയിരുന്നു. എന്നാൽ നീറ്റ്‌ പരീക്ഷയിൽ 700 ൽ 76 മാർക്ക് മാത്രമാണ് അനിതയ്ക്ക് നേടാൻ സാധിച്ചത്. താനടക്കമുള്ള തമിഴ്‌നാട്ടിലെ ഗ്രാമീണ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഭാവി നീറ്റ് മത്സര പരീക്ഷാഫലം തകര്‍ത്തെറിയുകയാണെന്ന് ചൂണ്ടിക്കാണിച്ച് നീറ്റ് കേസില്‍ സുപ്രിം കോടതിയില്‍ അനിത കക്ഷി ചേർന്നിരുന്നു. തമിഴ്‌നാട് അരിയാലൂര്‍ ജില്ലയില്‍ ദളിത് കുടുംബത്തിലെ അനിത പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവര്‍ക്കെതിരെ നിയമ പോരാട്ടത്തിന് ഇറങ്ങിയെന്നത് ശ്രദ്ധേയമായി.