Wednesday
24 Oct 2018

താമരശ്ശേരി ചുരം രണ്ടാം വളവിനു താഴെ പണി പൂർത്തിയാവാത്ത കെട്ടിടം അപകടാവസ്ഥയിൽ

By: Web Desk | Friday 10 August 2018 8:59 PM IST

ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിനു താഴെ പണി പൂർത്തീകരിക്കപ്പെടാത്ത ഇരുനില കെട്ടിടം അപകടാവസ്ഥയിൽ. ഇന്നലെ രാവിലെ മുതലാണ് അപകടാവസ്ഥ  കെട്ടിടത്തിന്റെ താഴ്ഭാഗത്ത് താമസിക്കുന്നവരുടെ ശ്രദ്ധയിൽ പെട്ടത്.കെട്ടിടത്തിന്റെ ചുമരിലും ഫില്ലറുകളിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. അപകടകരമായ അവസ്ഥയിലായതിനാൽ ഏഴോളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. കൂടാതെ ദേശീയപാതയിലും ഏകദേശം പത്ത് മീറ്ററോളം ദൂരത്തിൽ വിള്ളൽ ഉണ്ടായിട്ടുണ്ട് വിവരമറിഞ്ഞെത്തിയ ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഉടൻ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരെയും കോഴിക്കോട് ജില്ലാ കലക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തി.തുടർന്ന് ദേശീയപാതാ ഉദ്യോഗസ്ഥരും ഫയർഫോഴ്‌സ്, മിലിട്ടറി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അവശ്യ ഘട്ടത്തിൽ വിദഗ്ദ പരിശോധനയിലൂടെ നടപടികൾ തീരുമാനിക്കും. കനത്ത മഴയിൽ നിലംപരിശാകുന്ന നിലയിലാണ് കെട്ടിടം. വേണ്ടത്ര ഫൗണ്ടേഷൻ സംവിധാനത്തിലൂടെയല്ല ഈ കെട്ടിടം നിർമിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു
ക്യാപ്ഷൻ:ചുരം രണ്ടാം വളവിൽ അപകടാവസ്ഥയിലായ കെട്ടിടം