Wednesday
21 Nov 2018

ലൈംഗിക അടിമയാക്കിയ അച്ഛനെ മകള്‍ കൊന്നു; കൊലപാതകം കണ്ടെത്തിയത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം

By: Web Desk | Saturday 14 July 2018 7:36 PM IST

വാഷിങ്ടണ്‍: തന്നെ ലൈംഗിക അടിമയാക്കിയ അച്ഛനെ മകള്‍ കൊലപ്പെടുത്തിയ വാര്‍ത്ത വെളിയില്‍ വന്നത് 12 വര്‍ഷങ്ങള്‍ക്ക് ശേഷം. പിതാവിന്റെ മൃതദേഹം വീട്ടിലെ പൂന്തോട്ടത്തില്‍നിന്ന് ലഭിച്ചതിനെത്തുടര്‍ന്നാണ് കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ബാര്‍ബെറ കൂംബസ് എന്ന 63കാരി 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ കൊലപാതകത്തിന്റെ രഹസ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ബാര്‍ബെറയുടെ പിതാവ് അവളെ ലൈംഗിക അടിമയാക്കിയതിനുള്ള തെളിവായി ചില ചിത്രങ്ങളും ബാര്‍ബറ പുറത്തുവിട്ടു.
തന്റെ ചിത്രത്തിനൊപ്പം നിരവധി കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ഒരു പെട്ടിയില്‍ പിതാവ് സൂക്ഷിച്ചിരുന്നതായി ബാര്‍ബെറ പറഞ്ഞു.
മണ്‍വെട്ടി ഉപയോഗിച്ചാണ് കൂംബസ് 87കാരനായ പിതാവ് കെന്നെത്ത് കൂംബസിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം വലിച്ച് പുറകിലുള്ള പൂന്തോട്ടത്തില്‍ എത്തിച്ച് മറവുചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന കാര്യം ബാര്‍ബെറ ആരോടും പറഞ്ഞിരുന്നില്ല. ഹൃദയാഘാതമാണ് പിതാവിന്റെ മരണകാരണമെന്നാണ് ബാര്‍ബെറ ബന്ധുക്കളോട് പറഞ്ഞിരുന്നത്, ബാര്‍ബെറ പറഞ്ഞു.
അതിനുശേഷം 12 വര്‍ഷക്കാലം ബാര്‍ബെറ ഇതേ വീട്ടില്‍ തന്നെ ജീവിച്ചു.
ഈ വര്‍ഷം ജനുവരിയിലാണ് പിതാവിനെ കൊലപ്പെടുത്തിയകാര്യം ബാര്‍ബെറ പുറത്തുവിടുന്നത്. പിതാവിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി മരണകാരണം വ്യക്തമാക്കേണ്ടിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ കോടതി ഇവരെ ഒമ്പതു വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ്.