Saturday
17 Nov 2018

ഫ്രാന്‍സില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ആറു മൃതദേഹങ്ങള്‍ കിട്ടി

By: Web Desk | Thursday 8 November 2018 10:33 AM IST

മാര്‍സേയ്: ഫ്രാന്‍സില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ആറു മൃതദേഹങ്ങള്‍ കണ്ടെത്തി. മാര്‍സേയില്‍ ഈ ആഴ്ച തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് മാര്‍സേയിലെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

നാലു പുരുഷന്മാരുടെയും രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കണ്ടുകിട്ടിയത്.
എട്ടുപേരെ ഇനിയും കണ്ടുകിട്ടാനുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ മുമ്പ്തന്നെ വ്യക്തമാക്കിയിരുന്നു.

വളരെയേറെ പഴക്കം ചെന്ന കെട്ടിടമായിരുന്നു ഇതെന്നും കെട്ടിടത്തിന്റെ തകര്‍ച്ച സമീപത്തെ മറ്റ് കെട്ടിടങ്ങളെ ബാധിച്ചത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. അതേസമയം കെട്ടിടത്തിന്റെ തകര്‍ച്ച് പിന്നില്‍ മറ്റെന്തെങ്കിലും കാരങ്ങളുണ്ടോ എന്നും അന്വേഷിക്കുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Related News