Monday
15 Oct 2018

മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍; പ്രതിഷേധവുമായി ബന്ധുക്കള്‍

By: Web Desk | Wednesday 14 February 2018 9:27 PM IST

സ്വന്തം ലേഖകന്‍

തൊടുപുഴ: മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയിലായതോടെ
പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. ഇന്ന്
രാവിലെ തൊടുപുഴ ജില്ലാശുപത്രിയിലാണ് സംഭവം. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പരിശോധനക്കായി പുറത്തെടുത്തപ്പോഴാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്.

ഇതേടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കുമാരമംഗലം
മുത്താരംകുന്ന് ചിറ്റടിയില്‍ സി കെ രാജപ്പ(63)ന്‍റെ മൃതദേഹമാണ് അഴുകിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് രാജപ്പനെ കുമാരമംഗലത്തെ വീട്ടില്‍ കട്ടിലില്‍
ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് രാജപ്പന്‍റെ മാതാവ്
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഭാര്യ
അമ്മിണിയും മകന്‍ വിനോദും അവിടെയായിരുന്നു. തുടര്‍ന്ന് രാത്രി എട്ടോടെ
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി തൊടുപുഴയില്‍
നിന്നും പൊലീസ് എത്തിയപ്പോള്‍ മൃതദേഹം അഴുകിയതായും മൂക്കിലൂടെ രക്തം
ഒഴിച്ചിറങ്ങുന്നതായും കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍
ആരോപിച്ചു. മോര്‍ച്ചറിയിലെ ശീതീകരണ സംവിധാനം
പ്രവര്‍ത്തിക്കുന്നില്ലെന്നും അടച്ചിട്ട മുറിയില്‍ സൂക്ഷിച്ച
മൃതദേഹത്തിന് തണുപ്പിന് പകരം ചൂടായിരുന്നെന്നാണ് ബന്ധുക്കളുടെ പ്രധാന
ആരോപണം. സംഭവത്തെക്കുറിച്ച് തിരക്കിയപ്പോള്‍ രാജപ്പന്‍ മരിച്ചിട്ട്
ദിവസങ്ങളായി എന്നായിരുന്നു ഡ്യൂട്ടി ഡോക്ടറുടെ മറുപടി.
ഇതോടെ കൂടുതല്‍ ബന്ധുക്കളും അയല്‍വാസികളും സ്ഥലത്തെത്തി
ഉത്തരവാദികള്‍ക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം
ശക്തമാക്കി. തുടര്‍ന്ന് തൊടുപുഴയില്‍ നിന്ന് കൂടുതല്‍ പൊലീസും
സ്ഥലത്തെത്തി.

ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സുജാ ജോസഫ്, ആര്‍എംഒ
ഡോ.അജി എന്നിവരുമായി ചര്‍ച്ച നടത്തി. സംഭവത്തെക്കുറിച്ച്
അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും
ഉറപ്പ് ലഭിച്ചതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. തുടര്‍ന്ന് മൃതദേഹം
മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പൊലീസ് സര്‍ജന്‍റെ നേതൃത്വത്തില്‍
പരിശോധനകള്‍ നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കക്കരിച്ചു. ഭാര്യ:അമ്മിണി. മക്കള്‍: ബിന്ദു, വിനോദ്, സിന്ധു. മരുമക്കള്‍: സിജി, സുരേഷ്.

ക്ക് ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍
പരിശോധനകള്‍ നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കക്കരിച്ചു. ഭാര്യ:
അമ്മിണി. മക്കള്‍: ബിന്ദു, വിനോദ്, സിന്ധു. മരുമക്കള്‍: സിജി, സുരേഷ്.

 

Related News