Saturday
18 Nov 2017

മൃതദേഹം കത്തികരിഞ്ഞ നിലയില്‍

By: Web Desk | Thursday 14 September 2017 3:06 PM IST

കോഴിക്കോട്: ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലുര്‍ പയമ്പ്ര റോഡില്‍ പോലൂര്‍ അമ്പലത്തിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ അഞ്ജാത മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. സായിബാബ ആശ്രമത്തിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷനാണ് മരണപ്പെട്ടത്. ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആളെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. സമീപവാസികളെ പോലീസ് ചോദ്യം ചെയ്തു. ഇന്നു രാവിലെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

*representational picture 

 

Related News