Saturday
21 Oct 2017

08-10-2017-ല്‍ തിരുവനന്തപുരത്ത് നിര്യാതരായവര്‍

By: Web Desk | Monday 9 October 2017 1:21 AM IST

കെ ലക്ഷ്മണന്‍
പോത്തന്‍കോട്: കാട്ടായിക്കോണം ഇടവനക്കോണം ജിജിഭവനില്‍ കെ ലക്ഷ്മണന്‍ (73) നിര്യാതനായി. ഭാര്യ: അംബിക. മക്കള്‍: ജിജി, അജി. മരുമകന്‍: പ്രകാശ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.

 

രാമചന്ദ്രന്‍ നായര്‍
ശ്രീകാര്യം: ഇടവക്കോട് കമുകറക്കോണത്ത് മേലെ
പുത്തന്‍ വീട്ടില്‍ രാമചന്ദ്രന്‍ നായര്‍ (56) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കള്‍: ശ്രീരാജ്, ശ്രീജ. മരുമകന്‍: വികാസ്. സഞ്ചയനം: വെള്ളിയാഴ്ച 8.30 ന്.

ജി സതീഷ്
വെള്ളറട: ആറാട്ടുകുഴി മുട്ടയ്‌ക്കോട് റോഡരികത്ത് വീട്ടില്‍ ജി സതീഷ് (ബാബു-42) നിര്യാതനായി. ഭാര്യ: അനിത ഡി. മകന്‍: സാം എസ് എ.

ഗോപി

പെരുമ്പഴുതൂര്‍: പഴിഞ്ഞിക്കുഴി വാറുവിള വീട്ടില്‍ ഗോപി (മണിയന്‍-72) നിര്യാതനായി. ഭാര്യ: പരേതയായ സുജാത. മക്കള്‍: റോയി, ബാബു, സിമി. മരുമക്കള്‍: സിന്ധു, ഷാനി, വിമല്‍.

 

 

കപ്പില്‍ മുഹമ്മദ്
വണ്ടൂര്‍: സി പി ഐ വണ്ടൂര്‍ മണ്ഡലം അസി. സെക്രട്ടറി സ.കപ്പില്‍ മുഹമ്മദ് നിര്യാതനായി. ഭാര്യ: മൈമൂന, മക്കള്‍: അസ്ഹറുദ്ധീന്‍ (കോഴിക്കോട് മെഡി. കോളേജ്), അമീറാ, ഹസ്‌ന. മരുമകള്‍: ഡോ.ശമീമ. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, ജില്ലാ സെക്രട്ടറി പി പി സുനീര്‍, സംസ്ഥാനകമ്മറ്റി അംഗം പി. സുബ്രമണ്യം, മണ്ഡലം സെക്രട്ടരി കെ. പ്രഭാകരന്‍, സ്ഥലം എം എല്‍ എ. എ പി അനില്കുമാര്‍, എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു

 

ക്ലാരമ്മ
കോട്ടാങ്ങല്‍: മൂക്കനോലില്‍ പരേതനായ ജോസഫിന്റെ ഭാര്യ ക്ലാരമ്മ (97) നിര്യാതയായി. മക്കള്‍: മൈക്കിള്‍, ഏലിയാമ്മ, അപ്പച്ചന്‍, മാത്തുക്കുട്ടി, കുഞ്ഞുമോന്‍, പരേതനായ തോമസ്. മരുമക്കള്‍: അന്നക്കുട്ടി, കുഞ്ഞൂഞ്ഞ്, അന്നമ്മ, മേരി, സാലി. സംസ്‌കാരം ഇന്ന് മൂന്നിന് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍.

സുധീന്ദ്രദേവ്
പരവൂര്‍: കുറുമണ്ടല്‍ കുളത്തില്‍ വീട്ടില്‍ സുധീന്ദ്രദേവ്(ബാബു-60) നിര്യാതനായി. മകന്‍: അരുണ്‍ എസ് ദേവ്.

 

റ്റി വിജയന്‍
ശ്രീകാര്യം: ചെറുവയ്ക്കല്‍ എന്‍ ആര്‍ എ-ബി-144
വടക്കുംമുറി വീട്ടില്‍ റ്റി വിജയന്‍ (58) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കള്‍: ശ്രീജിത്ത്, ശ്രീജ. മരുമക്കള്‍: രാജി, പ്രശാന്ത്. സംസ്‌കാരം: ഇന്ന് 9 ന് മുട്ടത്തറ ശ്മശാനത്തില്‍. സഞ്ചയനം ഞായറാഴ്ച 9 ന്