Wednesday
22 Nov 2017

96 കുട്ടികള്‍ മരിച്ചത് പോഷകാഹാരക്കുറവ് കാരണം: മെഡിക്കല്‍ യൂണിവേഴ്‌സിറ്റി

By: Web Desk | Saturday 9 September 2017 7:46 PM IST

ഉത്തര്‍പ്രദേശ്: യുപിയില്‍ കുട്ടികള്‍ മരിച്ചത് പോഷകാഹാരക്കുറവ് മൂലമാണെന്ന് സയ്ഫയ് മെഡിക്കല്‍ സര്‍വകലാശാല. പോഷകാഹാരക്കുറവും ആവശ്യത്തിന് കിടക്കളും ഡോക്ടര്‍മാരും ഇല്ലാത്തതും കുട്ടികള്‍ മരിക്കുന്നതിന് കാരണമായതായി മെഡിക്കല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ടി പ്രഭാകര്‍ പറഞ്ഞു.
ഇവിടെ 800 ബെഡുകളുണ്ട്‌. എങ്കിലും 1200 രോഗികള്‍ക്ക് പ്രവേശനം നല്‍കാറുമുണ്ട്. ദിനംപ്രതി ഏകദേശം 30-35 കുട്ടികള്‍ ഇവിടെ ജനിക്കാറുണ്ട്. അതേസമയം ചികിത്സ തേടി എത്തുന്നവരില്‍ ഏറെപ്പേരും വിളര്‍ച്ചയും പോഷകാഹാരക്കുറവുമുള്ളവരായിരുന്നുവെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

 

 

 

Related News