Wednesday
22 Nov 2017

വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

By: Web Desk | Thursday 7 September 2017 4:39 PM IST

കാസര്‍കോട്: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കാസര്‍കോട് ചെട്ടുംകുഴി മൈത്രി കോളനിയിലെ സുനില്‍(25) ആണ് മരിച്ചത്. ഇന്ന് രണ്ടര മണിയോടെയാണ് അപകടം.  വിദ്യാനഗര്‍ ഉദയഗിരി നെല്‍ക്കള കോളനിയിലെ കുളത്തില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഒന്നര മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് മൃതദേഹം കരക്കെടുത്തത്.