ഒരുമാസമായി കാണാതായ അഞ്ചു വയസുകാരന്റെ മൃതദേഹം പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍

ന്യൂഡല്‍ഹി: ഒരുമാസമായി കാണാതായ അഞ്ചു വയസുകാരന്റെ മൃതദേഹം പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വാടകക്ക് താമസിച്ചിരുന്ന ഐ എഎസ് ഉദ്യോഗാര്‍ത്ഥി അവദേഷ് സാക്യയെ പൊലീസ് അറസ്റ്റു ചെയ്തു.
വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ സ്വരൂപ് നഗറിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ എട്ടു വര്‍ഷമായി താമസിക്കുന്നയാളാണ് അറസ്റ്റിലായത്.
ജനുവരി ഏഴിനാണ് അഞ്ചു വയസുകാരനെ കാണാതായത്. കുഞ്ഞിനെ തെരയാന്‍ സാക്യയും വീട്ടുകാര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. ഇയാളുടെ മുറിയില്‍ നിന്ന് കുറച്ചു ദിവസങ്ങളായി ചീഞ്ഞളിഞ്ഞ ഗന്ധം വരുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളില്‍ അടച്ച നിലയില്‍ കണ്ടെത്തിയത്.
27 കാരനായ അവിദേഷ് സാക്യ ഐ എസ്എസ് പരീക്ഷക്കുള്ള പരിശീലനത്തിനായാണ് വാടകക്ക് താമസിച്ചിരുന്നത്. കുട്ടിയെ കാണാതായ സംഭവത്തില്‍ പൊലീസ് ഇയാളെയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കുട്ടിയുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും രക്ഷിതാക്കള്‍ തെന്റ താമസസ്ഥലത്തേക്ക് അയക്കാറില്ലെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്. വീട്ടുകാരും ഇത് ശരിവെച്ചിരുന്നു.
കുഞ്ഞിനെ കാണാതായ ദിവസം തന്നെ കൊലപാതകം നടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. ജനുവരി ഏഴിനു തന്നെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വീടിനു സമീപ പ്രദേശങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തുകയും ചെയ്തു. ഇൗ സാഹചര്യത്തില്‍ മൃതദേഹം ഉപേക്ഷിക്കാന്‍ കഴിയാത്തതുകൊണ്ടാകാം പെട്ടിയില്‍ ഒളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.