20 April 2024, Saturday

Related news

April 2, 2024
March 30, 2024
March 22, 2024
March 4, 2024
March 4, 2024
February 21, 2024
February 19, 2024
February 13, 2024
February 13, 2024
February 11, 2024

ഡല്‍ഹിയില്‍ വെള്ളപ്പൊക്കം 

*വിവിധ മേഖലകള്‍ വെള്ളത്തിനടിയില്‍
*ചെങ്കോട്ട അടച്ചിട്ടു
*കുടിവെള്ള ക്ഷാമത്തിനും സാധ്യത 
Janayugom Webdesk
ന്യൂഡല്‍ഹി
July 13, 2023 10:01 pm
രാജ്യ തലസ്ഥാനത്ത് വെള്ളപ്പൊക്കം. യമുനാ നദിയിലെ ജലനിരപ്പ് 208.66 മീറ്റര്‍ ആയി ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതം വഴി തിരിച്ചുവിട്ടത് ഗതാഗത കുരുക്കിനും കാരണമായി. നിലവില്‍ അപകടനിലയില്‍ നിന്നും മൂന്നു മീറ്റര്‍ ഉയരത്തിലാണ് യമുനയിലെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്നതോടെ ചെങ്കോട്ട അടച്ചിട്ടു. 14 വരെ പൊതുജനങ്ങള്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി പുരാവസ്തു വകുപ്പ് അറിയിച്ചു.
ഹരിയാനയിലെ ഹത്‌നികുണ്ട് അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുകിയെത്തിയതോടെയാണ് യമുനാ നദി കരകവിഞ്ഞത്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ഏകദേശം 25,000 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
പ്രളയത്തെ നേരിടാന്‍ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയെന്ന് അവകാശപ്പെട്ട ഡല്‍ഹി സര്‍ക്കാര്‍ വെള്ളപ്പൊക്കത്തെ നേരിടുന്നതില്‍ സമ്പൂര്‍ണമായി പരാജയപ്പെടുകയായിരുന്നു. നാല്പത് വര്‍ഷത്തിന് ശേഷമാണ് ഇത്രയേറെ വെള്ളപ്പൊക്കം ഉണ്ടാകുന്നതെന്നും ഹത്‌നികുണ്ടില്‍ നിന്നും വെള്ളം തുറന്നു വിട്ടതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.
സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഞായറാഴ്ചവരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ വീടുകളിലിരുന്നു ജോലി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. യമുനയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ മൂന്നു ജല ശുദ്ധീകരണ കേന്ദ്രങ്ങള്‍ അടച്ചു. ഇതോടെ ചില മേഖലകളില്‍ കുടിവെള്ള ക്ഷാമം നേരിട്ടുതുടങ്ങിയിട്ടുണ്ട്. വലിയ ഭാരവാഹനങ്ങള്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.
eng­lish sum­ma­ry; del­hi flood
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.