Tuesday
16 Oct 2018

ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല; സ്ത്രീയെ വാച്ചുമാന്‍ കൊന്നു

By: Web Desk | Monday 8 October 2018 6:29 PM IST

ന്യൂഡല്‍ഹി: ലൈംഗിക ബന്ധത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ച സ്ത്രീയെ വാച്ചുമാന്‍ കൊന്നു. ഡല്‍ഹിയിലെ വിവേക് വിഹാറിലാണ് സംഭവം. സുശില്‍ എന്ന വാച്ച്മാനാണ് കൊലപാതകത്തിന് പിന്നില്‍.

സുശിലിനും കൂട്ടുകാരനും വേണ്ടി ലൈഗിംക ബന്ധത്തിന് വഴങ്ങാത്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.  പിടിയിലായ സുശിലിനെ ചോദ്യം ചെയ്തപ്പോള്‍ കൂട്ടുകാരനാണ് കുറ്റം ചെയ്തതെന്നായിരുന്നു ആദ്യം പറഞ്ഞത്. ഇതേതുടര്‍ന്ന് കൂട്ടുകാരെനെയും പൊലീസ് പലതവണ ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറം ലോകമറിയുന്നത്. ശനിയാഴ്ചയാണ് ഗാസിയാബാദ് സ്വദേശിയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

Related News