Thursday
18 Jan 2018

ഡെങ്കിപ്പനി മൂലം ഇൗ വര്‍ഷം മരണപ്പെട്ടത് 226 പേര്‍

By: Web Desk | Saturday 16 December 2017 9:54 PM IST

ന്യൂഡല്‍ഹി:

ഡെങ്കിപ്പനി മൂലം ഇന്ത്യയില്‍ മരണപ്പെട്ടത് 200 ലധികം പേര്‍. തമിഴ്നാട്ടിലാണ് ഏറ്റവും അധികം പേര്‍ മരിച്ചു. രാജ്യത്ത് 60,000 പേര്‍ ചിക്കുന്‍ഗുനിയ ബാധിതരായി, ഒൗദ്യോഗിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

നാഷ്ണല്‍ വെക്ടര്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം (എന്‍വിബിഡിസിപി) യാണ് ഇതിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ഇൗ വര്‍ഷം ഇന്ത്യയില്‍ 1,53,635 പേര്‍ക്ക് ഡെങ്കിപ്പനി രോഗം നിര്‍ണ്ണയിച്ചിട്ടുണ്ട്. 22,197 പേരുടെയാണ് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. 52 പേർ രോഗം മൂലം മരണമടഞ്ഞു.

കേരളത്തില്‍ 19,776 പേര്‍ക്ക് ഡെങ്കിപ്പനി രോഗം സ്ഥിരീകരിച്ചിതില്‍. 37 പേര്‍ ഡെങ്കിപ്പനി മൂലം കേരളത്തില്‍ മരണപ്പെട്ടു.

2016 ല്‍, 1,29,166 പേര്‍ക്ക് ഡെങ്കിപ്പനി ബാധിക്കുകയും അതില്‍ 245 പേരുടെ ജീവന്‍ പൊലിയുകയും ചെയ്തിരുന്നു.

ഡല്‍ഹിയില്‍ ഇൗ വര്‍ഷം 9,169 പേര്‍ക്ക് ഡെങ്കിപ്പനി ബാധിക്കുകയും അതില്‍ 4 പേര്‍ മരിക്കുകയും ചെയ്തു, എന്‍വിബിഡിസിപി കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്ത് 60,232 പേര്‍ക്ക് ചിക്കുന്‍ഗുനിയ ബാധിച്ചതില്‍ 30,606 പേര്‍ക്ക് കര്‍ണാടകയില്‍ ചിക്കുന്‍ഗുനിയ ബാധിതരായി.

2016 ല്‍ പല സംസ്ഥാനങ്ങളിലായി 64,057 പേര്‍ക്ക് ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചിരുന്നു.

രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമായി ഗവണ്‍മെന്‍റ് തല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.