Tuesday
19 Sep 2017

കൊതുകിനെകൊന്നാലും ചോദിക്കാന്‍ ആളുണ്ട് !

By: Web Desk | Thursday 31 August 2017 8:18 PM IST

പട്ടിയെ മാത്രമല്ല കൊതുകിനെകൊന്നാലും ചോദിക്കാന്‍ ആളുണ്ട്. ഭാഗ്യത്തിന് ഇന്ത്യയിലല്ല. ജപ്പാനിലാണ്. കൊതുകിനെ കൊന്ന് ഫോട്ടോഎടുത്ത് ട്വീറ്റ് ചെയ്ത ജാപ്പനിസ് യുവാവിനാണ്് ട്വിറ്ററില്‍ വിലക്ക്. ആഗസ്റ്റ് 20ന് ടിവി കാണുകയായിരുന്ന യുവാവിനെ കൊതുക് കടിച്ചതാണ് അയാളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് അയാള്‍ തന്നെ കടിച്ച കൊതുകിനെ അടിച്ച് കൊല്ലുകയും ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഞാന്‍ വിശ്രമിക്കാനാണ് ടിവി കാണുന്നത്, അപ്പോള്‍ എന്നെ കൊതുക് കടിച്ച് ശല്യപ്പെടുത്തിയാല്‍ ഞാന്‍ എന്ത് ചെയ്യണമെന്നാണ് യുവാവ് ചോദിക്കുന്നത്.
ഫോട്ടോ പോസ്റ്റ് ചെയ്തതിന് ശേഷം അദ്ദേഹത്തിന് മെസേജ് വരികയായിരുന്നു. താങ്കളുടെ അക്കൗണ്ട് മരവിപ്പിക്കുകയാണ്. ഇനി താങ്കള്‍ക്ക് ഈ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല. തുടര്‍ന്ന് ഇയാള്‍പുതിയ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കുകയും തന്റെ പഴയ അക്കൗണ്ട് മരവിപ്പിച്ച കാര്യം ട്വീറ്റ് ചെയ്യുകയായിരുന്നു. കൊതുകിനോടുള്ള ദേഷ്യത്തെ തുടര്‍ന്ന് 31,000 തവണയാണ് ചിത്രം റീട്വീറ്റ് ചെയ്തത്. ഇത് 27000ല്‍ അധികം ട്വിറ്റര്‍ ഉപഭോക്താക്കളാണ് ലൈക്ക് ചെയ്തത്.
ട്വിറ്റര്‍ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഒരു കൊതുക് കാരണം ആദ്യമായാണ് ഇങ്ങനെ ഒരു മരവിപ്പിക്കല്‍. ട്വിറ്റര്‍ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താന്‍ പുതിയ പ്രോഗ്രാം ആരംഭിച്ചതായി അമേരിക്കന്‍ ബിസിനസ് മാഗസിന്‍ ഫോര്‍ച്യൂണ്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related News