Friday
20 Apr 2018

സീറ്റ് നല്‍കിയില്ല; പൊട്ടിക്കരഞ്ഞ് ബിജെപി എംഎല്‍എ

By: Web Desk | Tuesday 17 April 2018 10:40 AM IST

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്‌ നല്‍കാത്തതില്‍ മനംനൊന്ത്‌ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്  ഷാഷില്‍ നമോശി. മാധ്യമങ്ങളുടെ മുന്നിലാണ് ബിജെപിയുടെ സിറ്റിങ്  എംഎല്‍എ പൊട്ടിക്കരഞ്ഞത്. അടുത്ത മാസമാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ബിജെപിക്ക്‌ വേണ്ടി വര്‍ഷങ്ങളായി താന്‍ പ്രവര്‍ത്തിക്കുന്നു എന്നിട്ടും സ്ഥാനാര്‍ഥി പട്ടികയില്‍ തന്‍റെ പേരില്ല. അത് ശരിക്കും ഞെട്ടലുണ്ടാക്കി. എന്താണ്‌ സംഭവിച്ചതെന്നറിയില്ല. പക്ഷെ ഇത്‌ വളരെ വേദനാജനകമാണ്. വാര്‍ത്താ സമ്മേളനത്തില്‍ നമോശി പറഞ്ഞു.

രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി തിങ്കളാഴ്ച പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗുല്‍ബറഗയില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന ഷാഷില്‍ നമോഷി പരസ്യമായി രംഗത്തെത്തിയത്. അദ്ദേഹത്തിന്‍റെ അനുയായികള്‍ പ്രതിഷേധ പ്രകടനവും ടയറുകള്‍ കത്തിച്ച് റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു.

Related News