Tuesday
11 Dec 2018

ബുര്‍ഖ ഇട്ടതിന് ഡെന്‍മാര്‍ക്കില്‍ ആദ്യ ശിക്ഷ

By: Web Desk | Saturday 4 August 2018 7:41 PM IST

കോപ്പന്‍ഹേഗന്‍: പൊതു ഇടങ്ങളില്‍ മുഖം മറച്ച് ബുര്‍ഖ ധരിക്കുന്നത് കുറ്റകരമായ ഡെന്‍മാര്‍ക്കില്‍ ബുര്‍ഖ ധരിച്ചെത്തിയതിന്‍റെ പേരില്‍ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ആദ്യമായാണ് ബുര്‍ഖ ധരിച്ചതിന്‍റെ പേരില്‍ കേസെടുത്തിരിക്കുന്നത്. ഡെന്‍മാര്‍ക്കില്‍ പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ ബുര്‍ഖ ധരിച്ചെത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 1,000 ക്രോണെര്‍ ($155; E120;) ആണ് യുവതിയില്‍ നിന്നും പിഴ ഇൗടാക്കിയത്.

കോപ്പന്‍ഹേഗനിലെ ഒരു ഷോപ്പിംഗ് മാളില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്.  ഇരുപത്തിയെട്ടുകാരിയായ യുവതിയും മറ്റൊരു സ്ത്രീയും ബുര്‍ഖ ധരിച്ച് എസ്കലേറ്ററില്‍ വരുന്ന സമയത്താണ് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ബുര്‍ഖ തലയില്‍ നിന്നും മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി അത് നിരസിക്കുകയായിരുന്നു.  ഒടുവില്‍ അത് കൈയ്യാങ്കളിയില്‍ ആണ് അവസാനിച്ചത്. ഇതിനിടെ ഒരു ഘട്ടത്തില്‍ മുസ്ലീം യുവതിയുടെ മുഖപടം വലിച്ചു നീക്കാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സ്ത്രീക്ക് സാധിച്ചിരുന്നു. എന്നാല്‍, ഉടന്‍ തന്നെ അവര്‍ അത് തിരിച്ച് ധരിക്കുകയും ചെയ്തു. പൊലീസ് എത്തിയപ്പോള്‍ നിഖാബ് ധരിച്ച നിലയില്‍ തന്നെ ആയിരുന്നു യുവതി.

burga 1- janayugom

പല മനുഷ്യവകാശ സംഘടനകളില്‍ നിന്നും പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഇതിനോടകം തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഇത് എന്നായിരുന്നു പ്രധാന ആക്ഷേപം. പല മുസ്ലീം സംഘടനകളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

1,000 ക്രോണെര്‍ പിഴ ചുമത്തുന്നതു പ്രകാരം, തുടര്‍ച്ചയായി നിയമലംഘനം നടത്തുന്നവരില്‍ നിന്ന് പതിനായരം പിഴ ഈടാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

 

hijab- janayugom

കോപ്പന്‍ഹേഗില്‍ നിന്നും 25 കിലോ മീറ്റര്‍ അകലെയുള്ള ഹോര്‍ഷ്ലോമിലാണ് ഷോപ്പിംഗ് മാള്‍ സ്ഥിതി ചെയ്യുന്നത്. ഫ്രാന്‍സ്, ഓസ്ട്രിയ, ബള്‍ഗേറിയ, ജര്‍മ്മനി എന്നിവിടങ്ങളില്‍ ഭാഗികമായും പൂര്‍ണ്ണമായും ബുര്‍ഖ നിരോധിച്ചിട്ടുണ്ട്.