Monday
18 Dec 2017

പഞ്ച്കുള കലാപത്തിലെ പങ്ക് ഹണിപ്രീത് സമ്മതിച്ചു

By: Web Desk | Wednesday 11 October 2017 7:00 PM IST

  • ഇന്ത്യയെ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റുമെന്ന് ഹണി പ്രീത്

  • ലാപ് ടോപ്പും മൊബൈലും ലഭിക്കണം

പഞ്ച്കുള: ​ ​38 പേരുടെ മരണത്തിനിടയാക്കിയ പഞ്ച്കുള കലാപത്തിൽ തനിക്കുള്ള മുഖ്യ പങ്ക് ഹണിപ്രീത് ഹരിയാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പിൽ സമ്മതിച്ചു. ദേര സച്ച സൗദ തലവൻ ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെടും മുമ്പ് പഞ്ച്കുള പട്ടണത്തിന്റെ ഗൈഡ് മാപ്പ് തയ്യാറാക്കിയിരുന്നതായും അവർ പറഞ്ഞു. ഈ ഗൈഡ് മാപ്പും കലാപത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനായി തയ്യാറാക്കിയിരുന്ന ഇന്ത്യ വിരുദ്ധ വിഡിയോകളും അടങ്ങുന്ന ലാപ് ടോപ്പും മൊബൈലും പോലീസിന് ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. അപ്‌ലോഡ് ചെയ്യാൻ തയ്യാറാക്കിയ വീഡിയോകളെ കുറിച്ചുള്ള നിർണായക തെളിവുകൾ അവരുടെ മൊബൈലിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിലൊന്നിൽ ഇന്ത്യയെ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റുമെന്ന് ഹണി പ്രീത് ആഹ്വാനം ചെയ്യുന്നുണ്ട്.

ഗുർമീതിനെ ശിക്ഷിക്കുന്നതിനു ഒരാഴ്ച മുമ്പാണ് സിർസ ആസ്ഥാനത്ത് ചേർന്ന യോഗം ലഹള സംഘടിപ്പിക്കേണ്ടതിന്റെ ബ്ലൂപ്രിന്റ് തയ്യാറാക്കിയത്. ഹണി പ്രീതിന്റെ മൊബൈൽ ഒന്നുകിൽ പഞ്ചാബിലെ തരൻ താരൻ ഗ്രാമത്തിലോ ഉത്തർപ്രദേശിലെ ബിജ്‌നോറിലോ ഉണ്ടാകാമെന്ന് ഹണിയോടൊപ്പം അറസ്റ്റിലായ സുഖദീപ് കൗർ പോലീസിനോട് പറഞ്ഞു. ഗുർമീതിന്റെ ഡ്രൈവർ ഇക്ബാൽ സിംഗിന്റെ ഭാര്യയാണ് സുഖദീപ്. ഗുർമീതിനെ ജയിലിലാക്കിയ ശേഷം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ പണം എവിടെയാണെന്ന് ഹണിക്ക് അറിയാമെന്നു പോലീസ് പറഞ്ഞു.
ഹണിപ്രീതിന്റെ കൂട്ടുപ്രതിയായ ദേര വക്​താവ്​ ആദിത്യ ഇൻസാനായി പൊലീസ്​ തിരച്ചിൽ തുടരുകയാണ്​. ഹണി പ്രീതാണ് ലഹള ആസൂത്രണം ചെയ്തതെന്ന് പിടിയിലായ അഞ്ചു ദേര അനുയായികളാണ് പോലീസിനോട് സമ്മതിച്ചത്.