Wednesday
22 Nov 2017

ദേര ആശ്രമത്തിൽ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി

By: Web Desk | Saturday 9 September 2017 11:33 AM IST

സിർസ : സര്‍ക്കാരിന്റെയും വിവിധ സുരക്ഷാ സേനയുടെയും നേതൃത്യത്തില്‍ ദേര സച്ച സൗദയിലെ 800 ഏക്കറോളം സ്ഥലത്ത് നടത്തിവരുന്ന ശുചീകരണ പരിപാടിക്കിടെ സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പരിശോധന തുടങ്ങിയത്. ഇന്നുരാവിലെയാണ് ഫാക്ടറി അന്വേഷണസംഘം കണ്ടെത്തുന്നത്.

ദേര ആശ്രമം സീൽ ചെയ്തതായും ഫാക്ടറിയിൽനിന്നും സ്ഫോടക വസ്തുക്കളും ഫയർ ക്രാക്കറും പിടികൂടിയതായും പിആർഡി ഡെപ്യൂട്ടി ഡയറക്ടർ സതീഷ് മെഹ്‌റ അറിയിച്ചു.
ആശ്രമത്തിലെ ചില മുറികൾ സീൽ ചെയ്തു. കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ആഡംബര കാറും ഒരു ഓബി വാനും, നിരോധിച്ച 7000 രൂപയുടെ കറൻസിയും, 12,000 രൂപയും, ലേബലോ പേരോ ഇല്ലാത്ത ചില മരുന്നുകളും ഒരു വാക്കീ ടോക്കിയുമടക്കം നിരവധി സാധനങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തതായി മെഹ്‌റ അറിയിച്ചു.

41 അര്‍ധ സൈനീക വിഭാഗം, 4 ആര്‍മി, പൊലിസ് ഉദ്യോഗസ്ഥര്‍, സ്വാട്ട് ടീം, ഡോഗ് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സേനാ വലയത്തെ ദേരയുടെ ആസ്ഥാനത്തും പ്രവേശന കവാടമായ സാത്‌നാം ചൗകിലും വിന്യസിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പഞ്ചാബ് ഹരിയാന എന്നീ ജില്ലകളുടെ കോര്‍ട്ട് കമ്മീഷണറായി നിയമിതനായ മുന്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ കെ എസ് പവാറാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നത്.

 

Related News