Thursday
21 Jun 2018

മൂന്ന് തീവണ്ടികളിൽ കൂടി ഡീറിസേർവ്ഡ് കോച്ച്

By: Web Desk | Sunday 15 October 2017 11:58 AM IST

തിരുവനന്തപുരം: മൂന്ന് ജനപ്രിയ എക്സ്പ്രസ്സ് തീവണ്ടികളുടെ ഹ്രസ്വദൂര യാത്രക്ക് പകൽ സമയത്ത് ഡീറിസേർവ്ഡ് കോച്ചുകൾ റെയിൽവേ അനുവദിച്ചു. പാർക്കിങ് നിരക്കിലും കുറവ് വരുത്തി.
ചെന്നൈ-ആലപ്പുഴ എക്സ്പ്രസ്സ്, കുർല, തിരുവനതപുരം – എഗ്മൂര് അന്തപുരി എന്നിവയിലാണ് ഡീറിസേർവ്ഡ് കോച്ചുകൾ.

ചെന്നൈ -ആലപ്പുഴ എക്സ്പ്രസിൽ -എസ് 12 ജനുവരി 4 മുതൽ തൃശൂർ ആലപ്പുഴ റൂട്ടിൽ ഡീ റിസർവ് ചെയ്തു. തിരുവനന്തപുരം ലോകമാന്യ തിലക് കുർളയുടെ എസ് 12 ഡിസംബർ 30 മുതൽ തിരുവനന്തപുരം – ആലപ്പുഴ റൂട്ടിൽ ഡീ റിസർവ് ചെയ്തു. തിരുവനന്തപുരം ചെന്നായ് എഗ്മൂറിലെ എസ് 12 ഡിസംബർ 30 ബമുതൽ ഡീ റിസർവ് ചെയ്തു.

ഇപ്പോൾ 32 മെയിൽ , എക്സ്പ്രസ്സ്, സൂപ്പര്ഫാസ്റ് തീവണ്ടികളിൽ ഡീ റിസർവ്ഡ് കൊതിച്ചുകൾ ഉള്ളതിന് പുറമെയാണിത്. സീസൺ ടിക്കറ്റുകാർക്കും ഇതിൽ യാത്ര ചെയ്യാം. ലോക്കൽ കംപാർട്മെന്റിലെ തിരക്കുകാരണമാണ് തീരുമാനം.
റിസേർവ്ഡ് കോച്ചുകളിലെ 200 കിലോമീറ്റര് മിനിമം നിരക്ക് എന്ന ഫ്ലാറ്റ് റേറ്റ് ഈ കോച്ചുകളിൽ ഉണ്ടായില്ല. ഇപ്പോൾ അന്നത്പുരി സ്പ്രെസ്സിൽ നാഗർകോവിൽ വരെ യാത്രചെയ്യുന്നവർക്ക് എല്ലാ സ്റ്റേഷനുകളിലേക്കും 120 രൂപയാണ് നിരക്ക്. ഇനിമുതൽ ഡീ റിസർവ് ചെയ്ത എസ് 12 ൽ കയറുന്നവർക്ക് നെയ്യാറ്റിൻകര വരെ 45 രൂപ പാറശാലക്ക് 50 രൂപ നാഗര്കോവിലിനു 70 രൂപയെന്നാകും നിരക്ക്. ഇത് ഡിസംബർ 30 മുതൽ നിലവിൽ വരും. കുടുംബശ്രീ നടത്തുന്ന പാർക്കിങ് നിരക്കിലെ വ്യത്യാസം എ വൺ, എ ക്‌ളാസ്സ് സ്റ്റേഷനുകളിൽ നാളെ മുതൽ നിലവിൽ വരും. 24 – 36 മണിക്കൂറിന് അമ്പ്[അൻപത് രൂപ എന്നത് മുപ്പതു രൂപയായാക്കി കുറച്ചു. നാല് ചക്രവാഹനങ്ങൾക്ക് 150 രൂപ എന്നത് 100 രൂപയാക്കി കുറച്ചു.

 

Related News