Wednesday
21 Nov 2018

ഇന്ത്യയിലെ ആദ്യത്തെ 14 വരി അതിവേഗപാത ഇപ്പോൾ ജല പാത

By: Web Desk | Saturday 28 July 2018 2:34 PM IST

ഇന്ത്യയിലെ ആദ്യത്തെ 14 വരി അതിവേഗപാത വലിയ ആഘോഷങ്ങളോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചത്.  ദില്ലി – മീററ്റ് എക്‌സ്പ്രസ്‌വേ എന്‍എച്ച് 24 പാത നിർമ്മിച്ചതോടെ ഡൽഹിയും മീററ്റും തമ്മിലുള്ള യാത്രാസമയത്തിൽ ഗണ്യമായ കുറവുണ്ടായിരുന്നു. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന വഴിവിളക്കുകൾ, മഴവെളള സംഭരണികൾ, അണ്ടർ പ്ലാസകൾ എന്നിവയാണ് അതിവേഗ പാതയിലെ പ്രത്യേകത.

പാതയിലൂടെ തുറന്ന കാറിൽ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയും ശ്രദ്ധേയമായിരുന്നു.  7500 കോടി രൂപ ചെലവിൽ നിർമിച്ച എക്‌സ്‌പ്രസ് ഹൈവേയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരുമൊന്നു ഞെട്ടും. കനത്ത മഴയെത്തുടർന്ന് വെള്ളം കെട്ടി നിൽക്കുന്ന ഫ്ലൈ ഓവറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. തറ നിരപ്പിൽ നിന്നും വളരെ ഉയരത്തിലുള്ള എക്സ്പ്രെസ്‌വേയിലെ വെള്ളപ്പൊക്കം അദ്ഭുത പ്രതിഭാസമെന്നാണ് കമന്‍റുകള്‍.  ബോണറ്റ് ലെവൽ വരെ വെള്ളത്തിൽ മുങ്ങിയ കാറുകള്‍ പോകുന്നതും വെള്ളത്തിൽ കുടുങ്ങിയ വാഹനങ്ങളും വീഡിയോയിലുണ്ട്.

 

 

Related News