Tuesday
11 Dec 2018

ഹിജാബ് അഴിച്ചില്ല, അന്ധതാരത്തെ ഏഷ്യന്‍ പാരാ ഗെയിംസില്‍ നിന്നും പുറത്താക്കി

By: Web Desk | Wednesday 10 October 2018 8:43 PM IST

ജക്കാര്‍ത്ത:

ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട അന്ധകായിക താരത്തെ ഏഷ്യന്‍ പാരാ ഗെയിംസില്‍ നിന്നും പുറത്താക്കി. 52 കിലോ ദൃശ്യ വൈകല്യ വിഭാഗത്തിലെ ജൂഡോ താരം മിഫ്താഹുല്‍ ജന്നയെയാണ് അധികൃതര്‍ പുറത്താക്കിയത്.

അന്താരാഷ്ട്ര ജൂഡോ ഫെ‍ഡറേഷന്‍റെ (ഐജെഎഫ്) നിയമം ലംഘിച്ചതിന്‍റെ പേരിലാണ് ഇരുപത്തൊന്നുകാരിയായ മിഫ്താഹുലിനെ പുറത്താക്കിയതെന്ന് ജുഡോക്ക അധികൃതര്‍ പറഞ്ഞു. ഇതിനുശേഷം താരം പൊട്ടിക്കരയുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ താരത്തിന് പിന്തുണയുമായെത്തി.

വിവാദത്തിലേക്ക് നയിച്ചത് അശ്രദ്ധയാണെന്നും ടീം പരിശീലകന് ഇംഗ്ലീഷ് ഭാക്ഷ അറിയാത്തതുമാണ് കളിയുടെ നിയമങ്ങളെ കുറിച്ച് ധാരണയില്ലാതെ പോയതെന്നും ഇന്തോനേഷ്യന്‍ ദേശീയ പാരാ ഒളിംപിക് കമ്മിറ്റി (എന്‍പിസി) പ്രസിഡന്‍റ് സെന്നി മാര്‍ബണ്‍ പറഞ്ഞു.

ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായതില്‍ മാപ്പപേക്ഷിക്കുന്നു. ഇത് ശരിക്കും വിഷമിപ്പിക്കുന്നതാണ്, ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാതിരിക്കാന്‍ ശ്രമിക്കാം, സെന്നി കൂട്ടിച്ചേര്‍ത്തു.

Related News