Saturday
18 Nov 2017

മറഡോണ വീണ്ടും ഇന്ത്യയിലേക്കെത്തുന്നു

By: Web Desk | Wednesday 27 September 2017 1:18 AM IST

കൊല്‍ക്കൊത്ത: ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ പ്രതിഭ ഡീഗോ മറഡോണ വീണ്ടും ഇന്ത്യന്‍ മണ്ണിലേക്കെത്തുന്നു.
രാജ്യത്തെഏറ്റവും വലിയ ഫുട്‌ബോള്‍ ആരാധക കൂട്ടമുള്ള കൊല്‍ക്കത്തയിലാണ് ഡീഗോ എത്തുന്നത്.
ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെയും ഐഎസ്എല്ലിന്റെയും ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യാനാണ് ഡീഗോ എത്തുന്നത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഐ എം വിജയന്‍, ബൈച്ചിംഗ് ബൂട്ടിയ, സുനില്‍ ഛേത്രി എന്നിവരുടെയും ബോളിവുഡ് താരങ്ങളും പരിപാടിയിലെത്തുന്നു. മുന്‍ ബ്രസീല്‍ താരവും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ സഹ പരിശീലകനുമായ ജോസ് റമീറസ് ബരറ്റോയും കൊല്‍ക്കത്തയിലെത്തും.
ഒക്ടോബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ ഗാംഗുലി ഇലവനും മറഡോണ ഇലവനും തമ്മില്‍ സൗഹൃദ മല്‍സരം അരങ്ങേറും.
മുന്‍ കായികമന്ത്രി വിജയ് ഗോയല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഉടമയുമായ സൗരവ് ഗാംഗുലി, ഐഎസ്എല്‍ മുഖ്യസംഘാടക നീതാ അംബാനി എന്നിവര്‍ കോണ്‍ക്ലേവില്‍ സംസാരിക്കും.
ഐഎസ്എല്‍ ടീമുടമകളായ രണ്‍ബീര്‍ കപൂര്‍, അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രാഹം എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.