Friday
20 Apr 2018

രാമലീല: തീയേറ്റര്‍ തകര്‍ക്കണമെന്ന ആഹ്വാനത്തിനെതിരെ ടോമിച്ചന്‍ മുളകുപാടം പരാതി നല്‍കി

By: Web Desk | Sunday 17 September 2017 6:50 PM IST

തിരുവനന്തപുരം: നടിയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ജിയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ‘രാമലീല’യുടെ റിലീസിനെചൊല്ലി വിവാദം. പ്രദര്‍ശന ദിവസം തീയേറ്ററുകള്‍ തകര്‍ക്കുമെന്ന് ചലച്ചിത്ര അക്കാഡമി എക്‌സിക്യുട്ടീവ് അംഗം ജി പി രാമചന്ദ്രന്‍ ആഹ്വാനം ഉന്നയിച്ചിരുന്നു.
28ന് രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ തകര്‍ക്കണമെന്ന് ജി പി രാമചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.


സപ്റ്റംബര്‍ 28ന് ഈ അശ്ലീല സിനിമ കാണിക്കാനുദ്ദേശിക്കുന്ന തിയേറ്ററുകള്‍ തകര്‍ക്കണമെന്നായിരുന്നു ജി പി രാമചന്ദ്രന്റെ പോസ്റ്റില്‍ കുറിച്ചിരുന്നത്.
ഇതിനെതിരെ രാമലീലയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം രംഗത്ത് വന്നു.
രാമചന്ദ്രന്റെ പോസ്റ്റിനെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ പി വിജയന് ടോമിച്ചന്‍ മുളകുപാടം പരാതി നല്‍കി. പൈറസി പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Related News