Thursday
15 Nov 2018

ആക്രമണത്തിനിരയായ നടിക്ക് ദിലീപ് അവസരം നിഷേധിച്ചു: ഇടവേള ബാബു

By: Web Desk | Saturday 20 October 2018 11:48 AM IST

ദിലീപ് അവസരം നിഷേധിച്ചുവെന്ന് ആക്രമണത്തിനരയായ നടി പരാതിപ്പെട്ടതായി ഇടവേള ബാബു. മലയാള സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്നായിരുന്നു ഇരയുടെ പരാതി. നടിയുടെ പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് ഇടവേള ബാബുവിന്‍റെ മൊഴി.

പരാതിയെ കുറിച്ച് ദിലീപിനോട് ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് എന്തിനാണെന്ന് ചോദിച്ചു. ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നം സംഘടന ചര്‍ച്ച ചെയ്തിട്ടില്ല. ഇരയായ നടിയും കാവ്യയും തമ്മില്‍ സ്‌റ്റേജ് ഷോയിലെ റിഹേഴ്സലിനിടെ വഴക്കുണ്ടായി. ദിലീപ് നടിയോട് ദേഷ്യപ്പെട്ടാതായി പറഞ്ഞു കേട്ടിട്ടുണ്ട്. ഇൗ വിഷയത്തില്‍ നടന്‍ സിദ്ദിഖ് സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മില്‍ സംസാരിച്ചിട്ടില്ലെന്ന് ഇടവേള ബാബു വ്യക്തമാക്കി.

Related News