Monday
23 Jul 2018

സുനി-ദിലീപ് ബന്ധം വെളിപ്പെട്ടേക്കുമെന്ന് ആളൂര്‍

By: Web Desk | Saturday 16 September 2017 6:49 PM IST

കൊച്ചി: നടി ആക്രമണകേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്ക് ജാമ്യം ലഭിക്കുമെന്ന് സുനിയുടെ അഭിഭാഷകനായ ആളൂര്‍ ജനയുഗത്തോട് പറഞ്ഞു. ജനയുഗം പ്രതിനിധിയുമായി ഫോണില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്യുകയാണ്. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിച്ചേയ്ക്കും.സുനി-ദിലീപ് ബന്ധം സാധൂകരിക്കുന്നതിനായുള്ള തെളിവുകളെല്ലാം നിരത്തിയെന്നും ആളൂര്‍ വ്യക്തമാക്കി. ദിലീപിന് മാത്രമല്ല നാദിര്‍ഷായുടേയും കാവ്യാ മാധവന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സുനിയുടെ വാദങ്ങള്‍ കാരണമായേക്കും. സുനിയുടെ ‘മാഡ’ത്തിന്റെയും വമ്പന്‍ സ്രാവുകളെക്കുറിച്ച് മാധ്യമങ്ങളോടുള്ള പരാമര്‍ശങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നില്ലെന്നും ആളൂര്‍ പറഞ്ഞു.
20 വര്‍ഷം ശിക്ഷ കിട്ടാവുന്ന കുറ്റമാണ് സുനിലിനെതിരെ ചുമത്തിയിരിക്കുന്നത്. ജയിലിനുള്ളിലെ ഫോണ്‍വിളി മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം തുടങ്ങിയ കേസുകളില്‍ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കപ്പെടുന്നതിന് മുമ്പ് തന്നെ യഥാക്രമം കാക്കനാട് മജിസ്‌ട്രേറ്റ് കോടതി, കൊച്ചി ചീഫ് മജിസ്‌ട്രേറ്റ് കോടതി എന്നിവിടങ്ങളില്‍ നിന്ന് സുനിയ്ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ആളൂര്‍ പറഞ്ഞു.

Related News