Sunday
24 Sep 2017

ദിലീപ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കില്ല

By: Web Desk | Thursday 14 September 2017 9:28 AM IST

നടിയെ അക്രമിച്ച കേസിൽ ജയിലിലായ ദിലീപ് ഹൈക്കോടതിയില്‍ ഇന്ന്  ജാമ്യാപേക്ഷ സമര്‍പ്പിക്കില്ല .നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചേക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഇത് മൂന്നാം തവണയാണ് ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിലെത്തുന്നത്. അറസ്റ്റിലായി അറുപത് ദിവസം പിന്നിട്ടെന്നും അന്വേഷണം അവസാനിച്ചെന്നുമാണ് വാദമാകും പുതിയ ഹർജിയിൽ ഉയർത്തുക.അതേസമയം നാദിർഷയുടെ ജാമ്യാപേക്ഷയിൽ തീരുമാനമായതിന് ശേഷം വീണ്ടും ജാമ്യാപേക്ഷ നൽകിയാൽ മതിയെന്നാണ് ഇപ്പോളത്തെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
.
നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹ‍ർജിയും ഹൈക്കോടതിയുടെ പ്രഥമിക പരിഗണനക്ക് ഇന്ന് വരുന്നുണ്ട്. ഇതിനിടെ മുതിർന്ന നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ സുനിൽകുമാറിന്‍റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും