Monday
18 Dec 2017

നികുതി വരുമാനം 16 ശതമാനം ഉയര്‍ന്നു

By: Web Desk | Wednesday 11 October 2017 7:13 PM IST

ന്യൂഡല്‍ഹി:

രാജ്യത്തെ നേരിട്ടുള്ള നികുതി വരുമാനം ഏപ്രില്‍-സെപ്തംബര്‍ മാസങ്ങളില്‍ 16 ശതമാനം വര്‍ധിച്ച് 3.86 ലക്ഷം കോടി രൂപയായി. മുന്‍കൂര്‍ നികുതി ഇളവുകളില്‍ ആരോഗ്യകരമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്, കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.

മൊത്തം പ്രത്യക്ഷ നികുതി വരുമാനം ആകെ ബജറ്റ് എസ്റ്റിമേറ്റിന്റെ 39.4 ശതമാനമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 9.8 ലക്ഷം കോടിയുടെ നേരിട്ടുള്ള നികുതിയാണ് ഉള്ളത്.  കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15.8 ശതമാനം നികുതി ഉയര്‍ന്നെന്ന് പ്രത്യക്ഷനികുതിയുടെ താത്കാലിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

1.77 ലക്ഷം കോടിയാണ് അഡ്വാന്‍സ് നികുതി പിരിവ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 11.5 ശതമാനം ആയിരുന്നു.  കോര്‍പ്പറേറ്റ് ഇന്കംടാക്‌സിലെ അഡ്വാന്‍സ് ടാക്‌സ് 8.1 ശതമാനവും വ്യക്തിഗത ഇന്കംടാക്‌സില്‍ അഡ്വാന്‍സ് ടാക്‌സ് 30.1 ശതമാനമായി ഉയര്‍ന്നു.  ഏപ്രില്‍-സെപ്തംബര്‍ കാലയളവില്‍ പ്രത്യക്ഷ നികുതി ശേഖരണം 10.3 ശതമാനം വര്‍ദ്ധിച്ച് 4.66 ലക്ഷം കോടി രൂപയായി.