Tuesday
17 Jul 2018

പാര്‍വതിക്കെതിരായ എതിര്‍പ്പ് പാട്ടിനോട് കാണിക്കുന്നത് കാടത്തമെന്ന് ജൂഡ് ആന്റണി

By: Web Desk | Monday 1 January 2018 10:35 PM IST

പ്രസ്താവനയിലൂടെ വിവാദങ്ങളില്‍ അകപ്പെട്ട നട പാര്‍വതിയുടെ പുതിയ ചിത്രത്തിലെ ഗാനത്തിനെതിരെയുള്ള ക്യാമ്പയിനിങ്ങിനെതിരെ ജൂഡ് ആന്റണി രംഗത്ത്.
രോഷ്‌നി ദിനകരന്‍ സംവിധാനം ചെയ്യുന്ന ‘മൈസ്‌റ്റോറി’ എന്ന ചിത്രത്തിലെ ഗാനത്തിനെതിരെയാണ് ഡിസ് ലൈക്ക് ക്യാമ്പയിന്‍ നടക്കുന്നത്.
ഇതിനെതിരെയാണ് സംവിധായകന്‍ ജൂഡ് ആന്റണി രംഗത്ത് വന്നത്.
ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു ഡിസ് ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണെന്ന് ജൂഡ് ആന്റണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
‘മൈ സ്‌റ്റോറിയിലെ പാട്ടും ചിത്രീകരണ ദൃശ്യവും യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നു. മിനിറ്റുകള്‍ക്കകം യൂട്യൂബില്‍ പാട്ടിനെതിരെ സംഘം ചേര്‍ന്ന് ആക്രമണമുണ്ടായി. 45 സെക്കന്‍ഡുകള്‍ മാത്രമുള്ള ചിത്രീകരണ ദൃശ്യത്തിന് 41000 ഡിസ്‌ലൈക്കുകളാണ ലഭിച്ചത്. 4000 ലൈക്കുകളും. ഇതുകൊണ്ടും കലിയടങ്ങാതെ ഗാനത്തിനെതിരെയും അനിഷ്ടം കാട്ടി ആരാധകര്‍ രംഗത്തെത്തി.