Wednesday
22 Nov 2017

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വാഹനാപകടം

By: Web Desk | Friday 8 September 2017 3:27 PM IST

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചർക്ക് വാഹനാപകടത്തിൽ പരിക്ക്. പരിക്കേറ്റ ജഗദമ്മ ടീച്ചറെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഗദമ്മ ടീച്ചറുടെ ഔദ്യോഗിക വാഹനമാണ് ഓയൂർ കൊട്ടാരക്കര റൂട്ടിൽ ഓടനാവട്ടം വിലയന്തൂർ വച്ച് അപകടത്തിൽ പെട്ടത്. തെറ്റായ ദിശയിൽ കയറി വന്ന ഒരുവാഹനത്തിൽ തട്ടാതിരിക്കാൻ ഡ്രൈവർ വാഹനം ഒതുക്കിയപ്പോൾ റോഡ് വശത്തെ കല്ലുകളിൽ കയറി വാഹനം പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. വാഹനം ഭാഗികമായി തകർന്നു. പ്രസിഡന്റും ഡ്രൈവറും നിസ്സാരപരിക്കുകളോടെ രക്ഷപെട്ടു. ജഗദമ്മ ടീച്ചറെ സിപിഐ ജില്ലാ സെക്രട്ടറി എൻ അനിരുദ്ധൻ, അസി സെക്രട്ടറി കരീപ്ര രാജേന്ദ്രൻ, കൊട്ടാരക്കര മണ്ഡലം സെക്രട്ടറി മൻമതൻ നായർ, സിറ്റി സെക്രട്ടറി ആർ വിജയകുമാർ എന്നിവർ ആശുപത്രിയിലെത്തി ടീച്ചറെ സന്ദർശിച്ചു.