Saturday
16 Dec 2017

ഉപയോഗിക്കാന്‍ പാടില്ലാത്ത 25 പാസ്‌വേഡ്

By: Web Desk | Tuesday 5 December 2017 4:04 PM IST

ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത 25 പാസ്‌വേഡ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി റെസ്‌പോണ്‍സ് ടീം പുറത്തുവിട്ടു. സൈബര്‍ ആക്രമണങ്ങളുടെ ഭീതിയിലാണ് ലോകം ഇപ്പോഴും. വൈറസ് ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ചില പാസ്‌വേ‍ഡ്  ഒഴിവാക്കണമെന്ന് ടീം പറയുന്നു.
ഏറെ അപകടകാരിയായ 25 പാസ്‌വേഡ്  തിരുത്തണമെന്നും ടീം മുന്നറിയിപ്പ് നല്‍കുന്നു. ഒരു കോടിയോളം പാസ്‌വേഡുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും അപകടകരാമായ 25 പാസ്‌വേഡുകളുടെ ലിസ്റ്റ് ഉണ്ടാക്കിയത്.സോഷ്യല്‍മീഡിയ അക്കൗണ്ട് ഇമെയില്‍ തുടങ്ങിയവയ്ക്കു പാസ്‌വേഡ് ഇടുമ്പോള്‍ ശ്രദ്ധ വേണം എന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു. ടീം പുറത്തുവിട്ട ലിസ്റ്റിലെ പാസ്‌വേഡുകള്‍ ഒരു കാരണവശാലും നല്‍കരുത് എന്ന് ഇവര്‍ കര്‍ശനനിര്‍ദേശം നല്‍കുന്നു.

1. password 2, 123456 3. 12345678 4. abc123 5. qwetry 6. monkey 7. letmein 8. dragon 9. 111111 10. baseball 11. iloveyou 12. trustno1 13. 1234567 14. sunshine 15. master 16. 123123 17. welcome 18. shadow 19. ashley 20. football 21. jesus 22. michael 23. ninja 24. mustang 25. password1