Friday
21 Sep 2018

ഹോട്ടൽ മുറിയിൽ ഡോക്റ്ററെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

By: Web Desk | Wednesday 12 September 2018 4:32 PM IST

ഹോട്ടൽ മുറിയിൽ ഡോക്റ്ററെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇടപ്പള്ളി അമ‌ൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ യൂറോളജി വിഭാഗം അസിസ‌്റ്റന്‍റ് പ്രഫസർ ഡോ. പ്രിയാങ്ക് ബിജൽവാൻ (33)ആണ് മരിച്ചത്. ഉത്തരേന്ത്യൻ സ്വദേശിയാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. പള്ളിമ‌ുക്കിന് സമീപത്തെ ഹോട്ടൽ മുറിയിൽ ചൊവ്വാഴ്ച രാത്രി 11 ഓടെയാണു മൃതദേഹം കണ്ടെത്തിയത്. ഉത്തരാഖണ്ട് ഡെറാഡൂൺ സ്വദേശിയാണ്. ചൊവ്വാഴ്ച ഉച്ചവരെ ആശുപത്രിയിലുണ്ടായിരുന്നു. പിന്നീടു കാണാതിരുന്നതിനെ തുടർന്നു സഹപ്രവർത്തകർ ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ സ്ഥിരമായി എത്താറുള്ള നഗരത്തിലെ ഹോട്ടലിൽ പൊലീസ് സംഘം പരിശോധന നടത്തിയത്. എറണാകുളം സെൻട്രൽ പൊലീസും ചേരാനെല്ലൂർ പൊലീസും ചേർന്നു മുറി തുറന്നപ്പോൾ മരിച്ച നിലയിൽ കണ്ടെത്തി. കുത്തിവയ്ക്കാനുപയോഗിച്ച വിഷവും സിറിഞ്ചും മുറിയിലുണ്ടായിരുന്നു. ആത്മഹത്യാ കുറിപ്പും ലഭിച്ചു. അമൃതാ മെഡിക്കൽ സയൻസസിൽ ഹൗസ് സർജൻസി ചെയ്യുന്ന ഡോ.രാധികയാണ് ഭാര്യ.

Related News