Wednesday
19 Sep 2018

തളര്‍ന്നു വീണയാള്‍ക്ക് സിപിആര്‍ നല്‍കി “പോഞ്ചോ”

By: Web Desk | Tuesday 26 June 2018 7:45 PM IST

മാഡ്രിഡ്:

തളര്‍ന്നു വീണയാള്‍ക്ക് ഉടന്‍ സിപിആര്‍ നല്‍കി പോഞ്ചോ എന്ന നായ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ താരമായിരിക്കുകയാണ്. മാഡ്രിഡ് പൊലീസ് ഓഫിസില്‍ തളര്‍ന്നുവീണ ട്രെയിനിംഗ് ഓഫിസര്‍ക്കാണ് പോഞ്ചോ സിപിആര്‍ നല്‍കിയത്. യഥാര്‍ത്ഥത്തില്‍ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണതല്ല, ട്രെയിനിംഗിന്‍റെ ഭാഗമായി നായകളെ പരിശീലിപ്പിക്കാനാണ് ഇത്തരമൊരു മോക്ക് പ്രകടനം നടത്തിയത്. 

തളര്‍ന്നുവീണ ഉദ്യോഗസ്ഥന്റെ നെഞ്ചിന് മുകളിലേക്ക് ഓടിവന്ന നായ കൈ കാലുകള്‍ ഉപയോഗിച്ച് അമര്‍ത്തി സിപിആര്‍ നല്‍കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. മുകളിലേക്കും താഴേക്കും ചാടി ഇതുതന്നെ ആവര്‍ത്തിക്കുന്നുണ്ട്. മനുഷ്യമനസ്സിനെ തന്നെ പിടിച്ചുകുലുക്കുന്ന തരത്തിലുള്ള കാഴ്ചയാണ് ഇത്.

മാഡ്രിഡിലെ മുന്‍സിപ്പല്‍ പൊലീസ് ഉദ്യോഗസ്ഥനാണ് അമ്പരപ്പിക്കുന്ന ഇൗ വീഡിയോ ട്വീറ്റ് ചെയ്തത്. ഇതിനകം തന്നെ 2 മില്ല്യണ്‍ പ്രേക്ഷകരാണ് വീഡിയോ കണ്ടത്.

 

 

Related News