Wednesday
22 Nov 2017

പണം നല്‍കിയത് റാംറഹിമിനല്ലെന്ന് ബിജെപി മന്ത്രി

By: Web Desk | Friday 8 September 2017 6:07 PM IST

അംബാല:

ലൈംഗിക പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം റാംറഹിമിന്റെ ദേര സച്ചാ സൗദ ആസ്ഥാനത്ത് തെരച്ചില്‍ തുടരുന്നതിനിടെ ഇവിടേയ്ക്ക് പണം നല്‍കിയതായി കണ്ടെത്തിയ വിവരങ്ങള്‍ തള്ളി ബിജെപി മന്ത്രി അനില്‍ വിജ്.
ഗുര്‍മീത് സിങ്ങിന് പണം നല്‍കിയെന്ന് പൊലീസ് കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് മന്ത്രി ഇത് നിഷേധിച്ചത്. റാം റഹിമിന്റെ ദേര സച്ച സൗദ ആസ്ഥാനത്തുള്ള കുട്ടികള്‍ക്കാണ് പണം നല്‍കിയതെന്ന് ഹരിയാന സര്‍ക്കാരിന്റെ മന്ത്രിയായ അനില്‍ തിരിച്ചടിച്ചു.
കായിക മന്ത്രിയായിരുന്ന സമയത്ത്  പരിപാടിയുടെ ഉദ്ഘാടന ചടങ്ങനിടെ അവിടെയുണ്ടായിരുന്ന കുട്ടികള്‍ക്ക് പ്രോത്സാഹനമെന്നോണം പണം നല്‍കിയതായി അനില്‍ വിജ് പറഞ്ഞു. ഇതിന്റെ തെളിവ് സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റൂര്‍ക്കയില്‍ നിന്നുള്ള ഫോറന്‍സിക് വിഭാഗത്തെ പരിശോധനയ്ക്കായി എത്തിച്ചിട്ടുണ്ട്.
ദേര സച്ച ആസ്ഥാനത്തുണ്ടായിരുന്ന കമ്പ്യൂട്ടറുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ പണം എന്നിവയെല്ലം പൊലീസ് കണ്ടെടുത്തു.
സശസ്ത്ര സീമാബല്‍, ഹരിയാന പൊലീസ് എന്നിവരുള്‍പ്പെട്ട വന്‍ സംഘത്തെ പരിശോധനയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. തെരച്ചില്‍ സമാധാനപരമായി തുടരുന്നുവെന്നും പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സമീപ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ദേര സച്ചാ ആസ്ഥാനത്ത് നിന്ന് വന്‍ ആയുധശേഖരം കണ്ടെത്തിയ സാഹചര്യത്തിലാണ് സമഗ്ര റെയ്‌ഡ്‌ . രാവിലെ ആരംഭിച്ച റെയ്‌ഡ്‌ ഇപ്പോഴും തുടരുകയാണ്.

 

 

 

Related News