Thursday
24 Jan 2019

വീരജവാന് ജാതിയില്ല: ഇന്ത്യൻ സൈന്യം

By: Web Desk | Wednesday 14 February 2018 6:37 PM IST

ന്യൂഡല്‍ഹി: കശ്മീരിലെ സുഞ്ജവാന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനിടെ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ വര്‍ഗീയമായി ചിത്രീകരിച്ച അഖിലേന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരെ സൈന്യം രംഗത്ത്.

സൈനികരുടെ മരണത്തെ വര്‍ഗീയവത്കരിക്കരുതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് സൈന്യത്തെ നന്നായി അറിയില്ലെന്നും വടക്കന്‍ കമാന്‍ഡന്റ് മേധാവി ജനറല്‍ ദേവരാജ് അന്‍ബു പറഞ്ഞു.

ഭീകരാക്രമണത്തില്‍ മുസ്ലിങ്ങള്‍ കൊല്ലപ്പെടുമ്പോഴും അവരുടെ ദേശസ്‌നേഹം തെളിയിക്കാനാണ് രാജ്യസ്‌നേഹികളെന്ന് പറയുന്ന ചിലര്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു അസദുദ്ദീന്‍ ഒവൈസിയുടെ പരാമര്‍ശം. കശ്മീരിലെ സുഞ്ജ്‌വാന്‍ സൈനിക ക്യാമ്പിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴ് പേരില്‍ അഞ്ച് പേരും മുസ്ലിങ്ങളാണ്. മുസ്ലിങ്ങളുടെ രാജ്യസ്‌നേഹവും സത്യസന്ധതയും ചോദ്യംചെയ്യുന്നവര്‍ ഇത് കാണണം. മുസ്ലിങ്ങള്‍ രാജ്യത്തിനു വേണ്ടി മരിക്കുന്നു. എന്നാല്‍, അവരെ പാകിസ്ഥാനികളെന്നാണ് വിളിക്കുന്നതെന്നും ഒവൈസി ആരോപിച്ചിരുന്നു.

Related News