Friday
14 Dec 2018

ഓട്ടോ ഡ്രൈവർമാരുടെ ഇരട്ടക്കൊല: ഒരാൾ കീഴടങ്ങി

By: Web Desk | Friday 20 October 2017 8:16 PM IST

മൂന്നാർ: മൂന്നാർ എല്ലപ്പെട്ടി സ്വദേശികളായ രണ്ട് ഓട്ടോ ഡ്രൈവര്‍മാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെന്നു കരുതുന്ന തിരുനെല്‍വേലി പുതുകുളം സ്വദേശി മണി (42) ചെന്നൈ സെയ്ദാപ്പേട്ട് മുന്‍സിഫ് കോടതിയില്‍ കീഴടങ്ങി.  ഇയാളെ 7 ദിവസത്തെ റിമാന്‍ഡിനു വിട്ടു.

അതിനു ശേഷം തേനി കോടതിയില്‍ പ്രതിയെ ഹാജരാക്കും. തിരുനെല്‍വേലിയിലെ ക്രിമിനല്‍ സംഘാംഗമായ മണി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 18 കൊലപാതക കേസുകളാണ് ഇയാളുടെ പേരിലുള്ളത്.  ഇയാള്‍ മറ്റൊരു കേസിൽ ജാമ്യത്തിലായിരുന്നു. മണിയെ അറസ്റ്റ് ചെയ്യുവാന്‍ സാധിക്കാതെ വന്നതോടെ ക്വട്ടേഷന്‍ സംഘാംഗമായ കൂട്ടാളിയെ കസ്റ്റഡിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍
ലഭിച്ചതായാണറിവ്.

കഴിഞ്ഞ ശനിയാഴ്ച രാത്രി തമിഴ്‌നാട് അതിര്‍ത്തിയിലെ കൊച്ചി – മധുര ദേശീയപാതയിലെ മണപ്പട്ടിയില്‍ വച്ചായിരുന്നു സംഭവം. തേനി എസ്.പി സേതു, ബോഡി ഡി.വൈ.എസ്.പി പ്രഭാകരന്‍, കൊരങ്ങണി സി.ഐ സഹദേവന്‍
എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.