Friday
15 Dec 2017

ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ നിരവധി മരണം

By: Web Desk | Sunday 13 August 2017 10:06 AM IST

ന്യൂഡല്‍ഹി:ഹിമാചല്‍ പ്രദേശിലുമുണ്ടയ ഉരുള്‍പൊട്ടലില്‍ ആറുപേര്‍ മരിച്ചു. നാലുപേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷെപ്പടുത്തുകയും ചെയ്തിട്ടുണ്ട്. മൂന്നു വാഹനങ്ങള്‍ ഒലിച്ചുപോയി. ശക്തമായ മഴ രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇേപ്പാഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.അതേസമയം ഉത്തരാഖണ്ഡിലെ പിതോറാഗഡിലിലും ശക്തമായ മഴ തുടരുകയാണ്. സ്ഥലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു . പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു പേരടങ്ങുന്ന കുടുംബം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരിക്കുകയാണ്.

Related News