അസിമ അനുസ്മരണത്തിന് ഉല്പ്രേരകമായി ഗൂഗിള്‍

ഇന്ത്യന്‍ രസതന്ത്രജ്ഞയുടെ അനുസ്മരണത്തിന് ഉല്പ്രേരകമായി ഗൂഗിള്‍ ഡൂഡില്‍. പ്രമുഖ രസതന്ത്രജ്ഞ അസിമ ചാറ്റര്‍ജ്ജിയുടെ നൂറാം ജന്മദിനമാണ് ഗൂഗിളിന്റെ ആദരവിലൂടെ ജനകോടികളിലേക്ക് എത്തിത്.
ഇന്ത്യന്‍ സര്‍വകലാശാലയില്‍നിന്നുമുള്ള ആദ്യ വനിതാഡോക്ടറേറ്റ് ആയിരുന്നു ഡോ.അസിമാചാറ്റര്‍ജിയുടേത്. വിന്‍ക ആല്‍ക്കലോയ്ഡുകള്‍ സംബന്ധിച്ച പഠനവും ചുഴലിദീനത്തിനെതിരായും മലേറിയക്കെതിരായും നടത്തിയ പഠനങ്ങളും അവരെ ശ്രദ്ധേയയാക്കി.
കാന്‍സര്‍ കോശങ്ങള്‍ പടരാതിരിക്കാനുള്ള കീമോതെറാപ്പിക്ക് ഉപയോഗിക്കുന്നതാണ് വിന്കാ ആല്‍ക്കലോയ്ഡുകള്‍. പത്മഭൂഷണ്‍ അടക്കം നിരവധി അവാര്‍ഡുകളും പുരസ്കാരങ്ങളും ലഭിച്ച അസിമ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ജനറല്‍പ്രസിഡന്റ് ആയി.
1917 സെപ്റ്റംബറില്‍ ഇന്നേ ദിവസമായിരുന്നു കോല്‍ക്കത്തയില്‍ അസിമ ജനിച്ചത്. 2006 നവംബറില്‍ തന്റെ 90-ാം വയസില്‍ അന്തരിക്കുമ്പോള്‍ അവര്‍ ഇന്ത്യകണ്ട എക്കാലത്തേയും മികച്ച ശാസ്ത്രജ്ഞരുടെ നിരയില്‍ ഇടംപിടിച്ചിരുന്നു.
ഭര്‍ത്താവ് ഡോ. ഭരതാനന്ദചാറ്റര്ജി.മകള്‍ ജൂലി.