Sunday
19 Aug 2018

65.96 ലക്ഷം രൂപയുടെ പാരിസ് ബ്രാന്‍ഡ് സിഗരറ്റ് പിടിച്ചെടുത്തു

By: Web Desk | Saturday 16 December 2017 11:50 AM IST

ഹൈദരാബാദ്:  ട്രയിനില്‍ കടത്താന്‍ ശ്രമിച്ച് 65.96 ലക്ഷം രൂപയുടെ പാരിസ് ബ്രാന്‍ഡ് സിഗരറ്റ് ഹൈദരാബാദ് ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്  പിടിച്ചെടുത്തു. സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്സില്‍ കടത്താൻ  ശ്രമിച്ച സിഗററ്റാണ് കച്ചേഗുട റെയില്‍വേ സറ്റേഷനില്‍ വച്ച് ഇന്നലെ പിടികൂടിയത്.

132 പെട്ടികളിലായി 65.95 ലക്ഷം വിലവരുന്ന 13.19 ലക്ഷം സിഗററ്റുകളാണ് പിടികൂടിയത്.

മ്യാന്‍മറില്‍ നിന്നും കടത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്.