Sunday
19 Aug 2018

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

By: Web Desk | Saturday 14 April 2018 7:26 PM IST

കോട്ടയം:

പാലായില്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലാ- തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മേരിമാതാ ബസിന്‍റെ ഡ്രൈവര്‍ തൊടുപുഴ വണ്ണപ്പുറം ഒടിയപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്. പാലാ കാനാട്ടുപാറയില്‍ വൈകുന്നേരം നാലു മണിയോടെയാണ് സംഭവം നടന്നത്. ബസ് ഓടയിലേക്ക് ഇടിച്ചിറങ്ങി. ആര്‍ക്കും പരുക്കില്ല.