Friday
23 Feb 2018

പുഴയില്‍ തോണിമറിഞ്ഞ് യുവാവ് മരിച്ചു

By: Web Desk | Monday 11 September 2017 8:17 PM IST

കുമ്പള: ആരിക്കാടി പുഴയില്‍ തോണിമറിഞ്ഞ് യുവാവ് മരിച്ചു. ആരിക്കാടി കടവത്തെ മൊയ്തീന്‍ കുഞ്ഞി ഖദീജ ദമ്പതികളുടെ മകന്‍ മുനാസാ(22)ണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം തോണിയില്‍ പുഴയിലേക്ക് പോയത്. ഇതിനിടെ തോണി മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടുവെങ്കിലും മുനാസ് മുങ്ങിത്താഴുകയായിരുന്നു.
സുഹൃത്തുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പള പൊലീസും കോസ്റ്റല്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
സഹോദരങ്ങള്‍: അഷ്‌റഫ്, ഹനീഫ, മുസ്തഫ, നിയാസ്, ബീഫാത്വിമ.